വസന്തത്തെ കൊണ്ട്
വരുന്നില്ലെങ്കില്‍ ഈ പൂക്കള്‍ എന്തിനാണ് വിരി ഞ്ഞത്?
ആയിരങ്ങളുടെയും
ലക്ഷങ്ങളുടെയും ചോരയൊഴിച്ചു വളര്‍ത്തിയ വിപ്ലവച്ചെടികള്‍ പരാഗരഹിത
പുഷ്പ്പങ്ങളെയാണോ വിരിയിക്കുന്നത്? ടുണീഷ്യയില്‍,ലിബിയയില്‍,ഈജിപ്തില്‍,യെമനില്‍
-വസന്തം പിണങ്ങി നില്‍ക്കുന്ന പൂന്തോട്ടങ്ങളാണ് എല്ലായിടത്തും .ഇന്ത്യയില്‍ ജനിതക
ദോഷം കൊണ്ട് വിരിയാതെ പോയ ഒരു പൂവായിരുന്നു അണ്ണാ ഹസാരയുടെ പ്രസ്ഥാനം .
വിദേശാധിപത്ത്യത്തിനെതിരെ
,അധിനിവേശങ്ങള്‍ക്കെതിരെ ,ഏകാധി പത്യങ്ങള്‍ക്കെതിരെ-എപ്പോഴൊക്കെ സമരങ്ങളോ
വിപ്ലവങ്ങളോ ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ രാജ്യങ്ങള്‍ രക്തരൂക്ഷിതവും
അനാവശ്യവുമായ ആഭ്യന്തരയുദ്ധത്തിലൂടെ കടന്നു പോയിട്ടുണ്ട്,പല കാരണങ്ങളാല്‍ . ഇന്ത്യയുടെ സ്വാതന്ത്ര്യവും വിഭജനകാല ലഹളകളും ഓര്‍ക്കുക.
ഇറാഖും ഈജിപ്തും ലിബിയയുമൊക്കെ
സമീപകാല ഉദാഹരണങ്ങള്‍. അല്പമൊക്കെ വിജയമെന്ന് സൂചിപ്പിക്കവുന്നത് ഇറാന്‍ മാത്രമായിരിക്കും.
ഇന്ന് ലോകത്തിലെ ഏറ്റവും
വലിയ വിപ്ലവ ദല്ലാളായി മേനി നടിക്കുകയാണ് അമേരിക്ക. വിപ്ലവച്ചെടികള്‍ നട്ടും, അവയിലെ
മൊട്ടുകള്‍ ഇറുത്തു കളഞ്ഞും,കൃഷി പരിചയം നേടി
അമേരിക്ക കണ്ണ് വെക്കുന്നത് ചൈനയിലെ മണ്ണാണ്.ഇത്തിരി ചുവപ്പൊക്കെ ഇപ്പോഴും
ബാക്കി വെക്കുന്ന മണ്ണ്.
വന്ധ്യതയുടെ മണം പരത്തുന്ന പാഴ്പൂക്കള്‍
കൊഴിഞ്ഞോട്ടെ . പക്ഷേ മാനവ രാശിക്ക് ഉറപ്പാക്കാന്‍ കഴിയട്ടെ കായ്ഫലമുള്ള
വൃക്ഷങ്ങള്‍ ഇനിയും വളര്‍ത്തിയെടുക്കാമെന്ന് .